ചെന്നൈ: രമേശ് ചെന്നിത്തലയെയും കേരളത്തിലെ പ്രതിപക്ഷത്തെയും കണ്ട് പഠിക്കണമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയുടെ നിര്‍ദേശം. കേരളം പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ ഒരു മാസം കൊണ്ടുതന്നെ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. എന്നാല്‍ തമിഴ്നാട്ടിലെ പ്രതിപക്ഷത്തിന് ഈ സഹായ മനസ്ഥിതി ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. സ്റ്റാലിനെ ലക്ഷ്യംവെച്ചുകൊണ്ടാണ് പളനിസാമി ഇങ്ങനെ കുറ്റപ്പെടുത്തിയതെന്നും സൂചനകളുണ്ട്.
Discussion about this post