കർണാടകയിൽ ബിജെപിയെ തുണച്ച് ജനങ്ങൾ; ബിജെപിക്ക് ഒരു സീറ്റിൽ ജയം; പത്തിടത്ത് ലീഡ്; പ്രതിപക്ഷത്തിന് നാണക്കേട്

ബംഗളൂരു: ബിജെപിയുടെ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നാണംകെടുത്തി ബിജെപിക്ക് വൻ മുന്നേറ്റം.സർക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15മണ്ഡലങ്ങളിൽ പതിനൊന്നിടത്തും ആധിപത്യം സ്ഥാപിച്ച് കോൺഗ്രസ്-ജെഡിഎസ് പ്രതിപക്ഷ സഖ്യത്തെ ഏറെ പിന്നിലാക്കിയിരിക്കുകയാണ് യെദിയൂരപ്പയുടെ നേതൃത്വത്തിലെ ബിജെപി. കോൺഗ്രസ് രണ്ടിടത്തും ജെഡിഎസ് ഒരു മണ്ഡലത്തിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി വിജയിച്ച മണ്ഡലം യെല്ലാപുരയാണ്. അരബൈൽ ഹെബ്ബാർ ശിവറാമാണ് കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.

വോട്ടെണ്ണല് ആരംഭിച്ച വേളയിൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിതീർന്നപ്പോൾ എട്ട് ഇടങ്ങളിൽ ബിജെപിയായിരുന്നു മുന്നിൽ. കോൺഗ്രസും ജെഡിഎസും 2 സീറ്റുകൾ വീതം ലീഡ് ചെയ്യുകയും. അതേസമയം, വലിയ മാർജിനിൽ വിജയം ഉറപ്പാക്കിയ അണികൾ ബിജെപി ക്യാംപുകളിൽ ആഘോഷങ്ങൾ തുടങ്ങി. തോൽവി അംഗീകരിക്കുന്നെന്ന് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്.

നിലവിലെ കർണാടക നിയമസഭ അംഗബലം 207 ആണ്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റും. നിലവിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സർക്കാർ നിലനിർത്താൻ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പു നടന്നവയിൽ 11 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ മിക്കവയും പിടിച്ചെടുത്ത് ബിജെപി മുന്നേറുമ്പോൾ മുഖ്യമന്ത്രി കസേരയ്ക്ക് ഉറപ്പ് കൂടിയതിന്റെ ആവേശത്തിലാണ് മുഖ്യമന്ത്രി യെദിയൂരപ്പ.

Exit mobile version