ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മദ്യ ലഹരിയില്‍ എത്തിയ പിതാവ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയതു.
ഉത്തര്‍പ്രദേശിലെ ബഹറിച്ച് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അമ്മ നല്കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും മകള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നതായി അമ്മ പോലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post