ന്യൂഡൽഹി: പോലീസിന് സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വിശ്വാസം ആർജ്ജിക്കാൻ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാന ഡിജിപിമാർക്കാണ് മോഡി നിർദേശം നൽകിയത്. ഡിജിപിമാരുടെ യോഗത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് സ്ത്രീകൾക്ക് എതിരെ അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ നിർദേശം മുന്നോട്ട് വെച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വിശ്വാസം ആർജ്ജിക്കാൻ പോലീസിന് കഴിയണം. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വിശ്വാസം ആർജ്ജിക്കണം. സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ ഫലപ്രദമായ പോലീസ് സംവിധാനം അനിവാര്യമാണെന്നും മോഡി പറഞ്ഞു.
അതേസമയം, ഹൈദരാബാദിൽ ഉൾപ്പടെ അടുത്തിടെ നടന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ നേരിട്ടൊരു പ്രതികരണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
Discussion about this post