ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിനു ശേഷമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധമാണെന്നും, മതേതര മൂല്യങ്ങളെയും, സംസ്കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും.
Discussion about this post