രാത്രി തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കി ഈ പോലീസ്; നിറകൈയ്യടി നൽകി ജനങ്ങൾ

ഗഡാഗ്: രാത്രിയിൽ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനമൊരുക്കി ഈ പ്രാദേശിക പോലീസ് കൈയ്യടി നേടുന്നു. കർണാടകയിലെ ഗഡാഗിലെ പ്രാദേശിക പോലീസാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പുതിയൊരു സുരക്ഷാ രീതി ഒരുക്കിയിരിക്കുന്നത്. 10 നും രാവിലെ ആറിനും ഇടയിൽ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്കാണ് സംരക്ഷണമായി സൗജന്യയാത്ര ഒരുക്കിയിരിക്കുന്നത്.

‘രാത്രിയിൽ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് പോലീസ് സ്‌റ്റേഷനുകളിലേക്കോ ടോൾ ഫ്രീ നമ്പറിലേക്കോ വിളിച്ച് ഈ സേവനം ആവശ്യപ്പെടാം. പോലീസ് ഉടൻ സ്ഥലത്തെത്തി പോകേണ്ട സ്ഥലത്ത് എത്തിക്കും’ എസ്പി ശ്രീനാഥ് ജോഷി വാർത്ത ഏജൻസിയോട് പറഞ്ഞു.

ഉന്നാവിലും ഹൈദരാബാദിലും ഉൾപ്പടെ രാജ്യത്ത് സ്ത്രീകൾക്ക് നേരെ ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് ഗഡാഗ് പോലീസിന്റെ പുതിയ സേവനം. ഇതിന് സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

Exit mobile version