ന്യൂഡല്‍ഹി: ഇനി മുതല്‍ സ്വമേധയാ രാജിവച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്
അവകാശമില്ലെന്ന് സുപ്രീംകോടതി. രാജിക്കത്തിലൂടെ ജീവനക്കാരന്‍ ജോലി വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ബിഎസ്ഇഎസ് യമുനാ പവര്‍ ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്ന ഘന്‍ശ്യാം ചന്ദ് ശര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിധി. 1971ല്‍ ജോലിയില്‍ സ്ഥിരപ്പെട്ട ശര്‍മ 1990 ജൂലൈയില്‍ രാജിവച്ചു.
20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കാണിച്ച് കമ്പനി ശര്‍മയ്ക്ക് പെന്‍ഷന്‍ നിഷേധിച്ചു. ഇത് ചോദ്യംചെയ്തുള്ള ശര്‍മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടു.
രാജിക്കത്തിലൂടെ ജീവനക്കാരന്‍ ജോലി വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.