ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി നാലാം മാസമാണ് പാചകവാതക വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്.
ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതോടെ പാചകവാതക സിലിണ്ടറിന് ഡല്‍ഹിയില്‍ 695, മുംബൈയില്‍ 665 രൂപയുമായി.
കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്.
അതേസമയം, ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയിലും മുംബൈയിലും യഥാക്രം 120 രൂപയുടെയും 118 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നത്. കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങേണ്ടിവരും.