ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് സോണിയ ആഘോഷം വേണ്ടെന്നുവച്ചത്.
തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം പിറന്നാള്‍. രാജ്യത്തെ കുറ്റകൃത്യങ്ങളിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട് ഭരണകൂടം കാണിക്കുന്ന അനാസ്ഥയിലും തനിക്ക് അതൃപ്തിയുണ്ടെന്ന് കാണിച്ചാണ് സോണിയ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധിയാളുകള്‍ മരിച്ച സാഹചര്യത്തില്‍ കൂടിയാണ് സോണിയയുടെ തീരുമാനം. ഇറ്റലിയിലെ ലൂസിയാനയില്‍ 1946 ഡിസംബര്‍ 9 നാണ് സോണിയ ജനിച്ചത്.
Congress Interim President Sonia Gandhi will not celebrate her birthday tomorrow in wake of rising crime against women across the country. pic.twitter.com/8hIKBnRNft
— ANI (@ANI) 8 December 2019
Discussion about this post