പുതുകോട്ട: രാജ്യത്ത് ഉള്ളി വില ദിവസവും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ ഉള്ളി വില റിപ്പോര്‍ട്ട് ചെയ്തത്. 200 രൂപയാണ് ബംഗളൂരുവില്‍ ഉള്ളിക്ക് വില. തമിഴ്നാട്ടിലാകട്ടെ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില.
ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി നല്കി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രം പയറ്റുകയാണ് തമിഴ്നാട്ടിലെ ഒരു കടയുടെ ഉടമ.
തന്റെ കടയില്‍ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജനയമായി ലഭിക്കുകയുള്ളൂ. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആര് മൊബൈല്‍സ് കടയാണ് പുതുപുത്തന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.
കടയില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം എന്ന പോസ്റ്ററും സ്ഥാപനത്തിന് മുന്നില്‍ പതിച്ചിട്ടുണ്ട്. ഓഫറും പോസ്റ്ററുമെല്ലാം സോഷ്യല്‍മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. ഇത്തരമൊരു ഓഫറിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കടയുടമയായ ശരവണ കുമാര്‍ പറഞ്ഞു. പരസ്യം ഇറക്കിയതിന് പിന്നാലെ കടയില്‍ മൊബൈല്‍ ഫോണിന്റെ വില്‍പ്പന കൂടിയിട്ടുണ്ടെന്നും ഉടമ പറയുന്നു.
Discussion about this post