ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്.
കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേസ് അതീവ ദുഃഖകരമാണെന്നും, പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും യോഗി പ്രതികരിച്ചു.
ഉന്നാവോയില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിയ വാര്‍ത്ത പുറത്ത് വന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. 23-കാരിയായ ഇര ഇന്നലെ രാത്രി ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ വച്ചാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
Discussion about this post