ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ എഴുതി തയ്യാറാക്കിയ അവസാന പ്രസംഗം വില്‍പനയ്ക്ക്. 1948 ജനുവരി 22ന് നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തില്‍ വച്ച് ഗാന്ധിജി നടത്തിയ പ്രസംഗത്തിന്റെ കൈയെഴുത്തു പ്രതിയാണ് യുഎസ് പൗരന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഗാന്ധി എഴുതിയ അവസാനത്തെ കുറിപ്പാണിത്. ശേഷം എട്ട് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. 1,10,000 യുഎസ് ഡോളറാണ് ഗാന്ധിയുടെ അവസാന പ്രസംഗത്തിന്റെ കൈയെഴുത്തു പ്രതിക്ക് വിലയിട്ടിരിക്കുന്നത്.
രാഷ്ട്രം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു കൊണ്ട് ചെയ്തതായിരുന്നു ഈ പ്രസംഗം.
ചരിത്ര രേഖകളുടെയും പുരാവസ്തുക്കളുടെയും വിപുലമായ ശേഖരം കൈവശമുള്ള ഒരു അമേരിക്കക്കാരനാണ് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള രേഖ വില്‍പനക്കു വച്ചിരിക്കുന്നത്. നേരത്തെയും ഗാന്ധിയുമായി ബന്ധപ്പെട്ട രേഖകള്‍ ഇദ്ദേഹം വിറ്റിറ്റുണ്ട്.
1791 ഒക്ടോബര്‍ 31ന് യു എസ് പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ സെനറ്റിനെ സംബോധന ചെയ്തുകൊണ്ട് നടത്തിയ തന്റെ ആദ്യത്തെ പ്രസംഗമുള്‍പ്പടെ ഇദ്ദേഹം വിറ്റഴിച്ചവയില്‍ ഉള്‍പ്പെടും. 2,25000 യു എസ് ഡോളറിനാണ് വാഷിംഗ്ടണിന്റെ പ്രസംഗം വിറ്റത്.