ന്യൂഡല്‍ഹി: ഷവോമിയുടെ 13 ലക്ഷം രൂപ വില വരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കരോള്‍ ബാഗില്‍ നിന്ന് വ്യാജ സ്മാര്‍ട്ട് ഫോണുകളും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് പോലീസ് കണ്ടെടുത്തത്. നവംബര്‍ 25ന് ഗഫാര്‍ മാര്‍ക്കറ്റിലെ നാല് വിതരണക്കാരില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തതെന്ന് ഷവോമി വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യാജ സ്മാര്‍ട്ട് ഫോണിനു പുറമെ, പവര്‍ ബാങ്ക്, നെക്ബാന്‍ഡ്, ട്രാവല്‍ അഡാപ്റ്റര്‍, കേബിള്‍, ഇയര്‍ഫോണ്‍, ഹെഡ്സെറ്റ് തുടങ്ങിയവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. ചില ഉത്പന്നങ്ങള്‍ ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ലാത്തവയാണെന്നും വിവരമുണ്ട്.
Discussion about this post