ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബാഡ്മിന്റണ്‍ താരം സൈനാ നെഹ്വാള്. ഹൈദരാബാദ് പോലീസ് ചെയ്തത് മഹത്തായ കര്‍മമാണെന്നും അവരെ സല്യൂട് ചെയ്യുന്നുവെന്നും സൈന ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഹൈദരാബാദ് പോലീസിന്റെ നടപടിയെ മുന്‍ കായിക മന്ത്രിയും ഒളിംപിക്സ് മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ന്യായീകരിച്ച് രംഗത്ത് എത്തി. പോലീസിനെ പോലീസായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്കിയ ഹൈദരാബാദിലെ രാഷ്ട്രീയ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നുവെന്നാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്.
എന്നാല്‍ പോലീസിന്റെ നടപടി ഭാവിയില്‍ ബലാത്സംഗക്കേസുകള്‍ കുറക്കുമോ എന്നായിരുന്നു ബാഡ്മിന്റണ്‍ താരമായ ജ്വാലാ ഗുട്ടയുടെ ചോദ്യം. സാമൂഹികമായ പദവികള്‍ നോക്കാതെ ബലാത്സംഗക്കേസില്‍ പ്രതിയായ എല്ലാവരെയും ഇതുപോലെ വധിക്കുമോ എന്നും ജ്വാല ചോദിച്ചു.
അതേസമയം, പോലീസ് നടപടിക്ക് കൈയ്യടിച്ച് ക്രിക്കറ്റ് താരം ഹര്ഭജന് സിംഗും രംഗത്തെത്തി. പോലീസ് ചെയ്തത് ശരിയായ നടപടിയാണെന്നും എങ്ങനെയാണ് നീതി നടപ്പാക്കേണ്ടത് എന്ന് കാണിച്ചുകൊടുത്ത തെലങ്കാന മുഖ്യമന്ത്രിയെയും പോലീസിനെയും അഭിനന്ദിക്കുന്നുവെന്നും ഹര്ഭജന് കുറിച്ചു.
Discussion about this post