തൃശ്ശൂർ: രാജ്യത്ത് ബലാത്സംഗങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിനിടെ സോഷ്യൽമീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പുരുഷന്മാരാണ് കുറ്റക്കാർ. അതുകൊണ്ടു തന്നെ പ്രശ്നക്കാരായ പുരുഷന്മാർ രാത്രി ഏഴ് മണിയായാൽ അവർ വീട്ടിൽ കതകടച്ച് ഇരിക്കാൻ തയ്യാറായാൽ ബലാത്സംഗങ്ങൾ നടക്കില്ലെന്നാണ് വീഡിയോയിൽ സ്ത്രീ പറയുന്നത്. ബലാത്സംഗങ്ങൾക്കെതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കവേയാണ് അവർ ഇത് പറയുന്നത്.
‘എന്തുകൊണ്ട് സ്ത്രീകൾ മാത്രം രാത്രി ഏഴ് മണിയായാൽ വീട്ടിൽ തന്നെയിരിക്കണം. എന്തുകൊണ്ട് പുരുഷന്മാർക്ക് അങ്ങനെ ചെയ്തുകൂടാ. ഇതൊരു വ്യവസ്ഥയാക്കി കൂടെ. എല്ലാ പുരുഷന്മാരും രാത്രി ഏഴ് മണിയാകുമ്പോൾ വീട്ടിലെത്തുക. കതകടച്ച് അകത്തിരിക്കുക. അങ്ങനെയെങ്കിൽ ഞങ്ങൾ സ്ത്രീകൾ സുരക്ഷിതരായിരിക്കും’.
‘പോലീസ് ഉദ്യോഗസ്ഥനോ സഹോദരനോ മറ്റേതെങ്കിലും ഒരു പുരുഷനോ സംരക്ഷണത്തിന് വേണമെന്ന് ഞങ്ങൾ പറയില്ല. നിങ്ങൾ പുരുഷന്മാരാണ് പ്രശ്നക്കാരെങ്കിൽ നിങ്ങൾ വീട്ടിലിരിക്കുക. എന്തിനാണ് സ്ത്രീകളെ അകത്തിരുത്തുന്നത്. ഈ ലോകത്തെ സ്വതന്ത്രരാക്കൂ’. യുവതി വീഡിയോയിൽ പറയുന്നു. ഇവരുടെ വാക്കുകൾ സോഷ്യൽമീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ഇവരുടെ വാക്കുകൾ എത്രനാൾ അവഗണിക്കുമെന്ന് സോഷ്യൽമീഡിയ ചോദിക്കുന്നു.
This is the voice of the women of India.
"I don't want man to sareguard me. I want to say, 'you are the cause of the problem. You stay behind. Let the world be free.'"How long can we continue ignoring her? pic.twitter.com/o0rGlq9QbS
— نتاشا Natasha (@nuts2406) December 1, 2019
Discussion about this post