മുംബൈ: ബിജെപിക്ക് വെല്ലുവിളിയായാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ പങ്കജ് മുണ്ടെ അടക്കമുള്ള ഏഴ് ബിജെപി നേതാക്കളുടെ പഞ്ചസാര മില്ലിന്റെ വായ്പാ ഗ്യാരണ്ടി റദ്ദാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണ് ഇവര്‍ക്ക് വായ്പ അനുവദിച്ചത്.
പിന്നാലെ ദേവേന്ദ്രഫഡ്നാവിസ് മുഖ്യമന്ത്രിയായിട്ടുള്ള കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ചില നിബന്ധനകളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് ഗ്യാരണ്ടി അനുവദിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ഈ മില്ലുടമകള്‍ നിബന്ധനകള്‍ ഒന്നും തന്നെ പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി പിന്‍വലിച്ചത്.
Discussion about this post