ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്.
ഉത്തര്‍പ്രദേശ് പോലീസും ഡല്‍ഹി പോലീസും ഹൈദരാബാദ് പോലീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളണമെന്ന് മായാവതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റവാളികളെ അതിഥികളായാണ് പരിഗണിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മായാവതി പ്രതികരണവുമായി രംഗത്ത് വന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പോലീസ് അറിയിച്ചു.
Discussion about this post