ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവച്ചു കൊന്നത് ആഘോഷമാക്കി തെലങ്കാനയിലെ പെണ്‍കുട്ടികള്‍. ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയുമാണ് പെണ്‍കുട്ടികള്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.
പ്രതികള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവെടുപ്പിനിടെ ഇവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം.
യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്.
#WATCH Hyderabad: Reaction of girl students when news of encounter of the accused in murder and rape of woman veterinarian broke out pic.twitter.com/z238VVDsiC
— ANI (@ANI) December 6, 2019
Discussion about this post