ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പോലീസ് വെടിവച്ചു കൊന്നു സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ അച്ഛന് രംഗത്ത്.
തന്റെ മകളുടെ ആത്മാവിന് നീതി ലഭിച്ചെന്നും പോലീസിനോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. കേസിലെ പ്രതികള്‍ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post