തിരുവനന്തപുരം: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത്. പോലീസ് ഭാഷ്യം വിശ്വാസ യോഗ്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ ആക്രമിച്ചപ്പോള്‍ സ്വയ രക്ഷയ്ക്ക് വെടിവെച്ചു എന്നാണ് പറയുന്നത്. പ്രതികള്‍ നിര്‍ദാക്ഷിണ്യം വധശിക്ഷക്ക് തന്നെ ശിക്ഷിക്കണമായിരുന്നു. ഇന്ത്യയിലെ നിയമന്യായ വ്യവസ്ഥ അനുസരിച്ച് ഇങ്ങനെ അല്ല അത് നടപ്പിലാക്കേണ്ടതെന്ന് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നും കെമാല്‍ പാഷ സംഭവത്തോട് പ്രതികരിച്ചു.
കേസിലെ പ്രതികള്‍ തെളിവെടുപ്പിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദില്‍ ഏറ്റുമുട്ടലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു.
നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംശയവും ആരോപണവും ഉയരുന്ന സാഹചര്യത്തില്‍ സംഭവ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
Discussion about this post