ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊള്ളലാഭമുണ്ടാക്കുന്നത് ഇടനിലക്കാരാണ്. 140 രൂപ വിപണി വിലയുള്ള ഉള്ളിക്ക് കര്‍ഷകനു ലഭിക്കുന്നത് വെറും 30 രൂപ മാത്രമാണ്. നാസിക്കിലാണ് ഇത്തരത്തിലുള്ള കൊള്ള നടക്കുന്നത്.
നാസിക്കില്‍ നിന്ന് 30 രൂപയ്ക്ക് വാങ്ങുന്ന ഉള്ളി മുംബൈയിലെത്തുമ്പോള്‍ 140 രൂപയാകുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മൂന്നു മണിക്കൂര്‍ യാത്രാദൂരം മാത്രമാണുള്ളത്.
രണ്ട് ദിവസം മുന്‍പ് 100 രൂപയായിരുന്ന വില ചെന്നൈ നഗരത്തിലും 140 രൂപയായി. മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 130 രൂപയാണ് നിരക്ക്. ചില ചില്ലറ കേന്ദ്രങ്ങളില്‍ 140നു പകരം 150 രൂപ ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ചെറിയ ഉള്ളിക്കാവട്ടെ, മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 160 രൂപയും ചില്ലറ വില്പന കേന്ദ്രങ്ങളില്‍ 180 രൂപയുമാണ് വില.
Discussion about this post