കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ 18 ഇന്ത്യക്കാർ; നൈജീരിയയുടെ സഹായം തേടി ഇന്ത്യ

നൈജർ: ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ ഹോങ്കോങ് കപ്പലിൽ 18 ഇന്ത്യക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 19 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഇവരെല്ലാം കപ്പലിലെ ജീവനക്കാരാണ്. നൈജീരിയൻ തീരത്ത് വെച്ചാണ് ഈ കപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതെന്ന് വിവരം.

ഹോങ്കോങ് കപ്പലിലെ 18 ഇന്ത്യൻ ജീവനക്കാരെ കുറിച്ച് എആർഎക്‌സ് മാരിടൈം ആണ് വിവരം നൽകിയിരിക്കുന്നത്. മേഖലയിൽ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജൻസിയാണ് എആർഎക്‌സ് മാരിടൈം.

അതേസമയം, വിവരം അറിഞ്ഞയുടനെ നൈജീരിയയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നൈജീരിയൻ അധികൃതരുടെ സഹായംതേടി. ഇന്ത്യക്കാരെ രക്ഷിക്കാൻ അവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. 19 പേരാണ് കപ്പലിലുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് കപ്പൽ തട്ടിക്കൊണ്ടുപോയതെന്ന് ഏജൻസി വെബ്‌സൈറ്റിൽ പറയുന്നു.

Exit mobile version