ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്.
തന്നെ തിഹാര്‍ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാല്‍ നിര്‍ഭയ കേസിലെ പ്രതികളെ ഉടനെ തന്നെ
തൂക്കിക്കൊല്ലാമെന്ന് കത്തില്‍ പറയുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ വേണ്ടിയാണ് താന്‍ താത്കാലിക ആരാച്ചാരാകാന്‍ തയ്യാറായതെന്നും രവികുമാര്‍ കത്തില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് അറിയിച്ച് രവികുമാര്‍ രംഗത്തെത്തിയത്.
Discussion about this post