ചെന്നൈ: സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. പുതുവര്‍ഷത്തില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. താരത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രജനികാന്തുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പ്രതികരണം നടത്തിയത്. കരുണാനിധിയുടെയും ജയലളിതയുടേയും രാഷ്ട്രീയ വിടവ് നികത്തുക എന്നത് മാത്രമാണ് ലക്ഷ്യം. രജനികാന്ത് കമല്‍ഹാസന്‍ സഖ്യ നീക്കങ്ങള്‍ക്കിടെ, പ്രശാന്ത് കിഷോറുമായി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി.
തമിഴകത്ത് 2021ല്‍ ഭരണം പിടിക്കാന്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. കമല്‍ഹാസനെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയ രജനികാന്തിന്റെ, വസതി കേന്ദ്രീകരിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ചൂടേറി. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ ഗുണം ചെയതില്ലെന്നാണ് മക്കള്‍ നീതി മയ്യത്തിന്റെ വിലയിരുത്തല്‍.