കൊല്‍ക്കത്ത: 51 കാരനായ അധ്യാപകന് ആറ് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ മിറികില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാണ് ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. അധ്യാപകനെതിരെ പോക്സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ അധ്യാപകന് കുട്ടിയെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. അധ്യാപകനെതിരെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അധ്യാപകനെതിരെ പോക്സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കുര്‍സിയോങ് പോക്സോ കോടതി ചൊവ്വാഴ്ചവരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post