ഉത്തര്‍പ്രദേശ്: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പോലീസ് യുവാവിന് പിഴ ചുമത്തി. ഇത് സഹിക്കാനാവാതെ യുവാവ് ബൈക്ക് സ്വയം തല്ലിത്തകര്‍ത്ത് റോഡില്‍ ഇരുന്ന് കരയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ യുവാവ് പിടിയിലായത്. തുടര്‍ന്ന് പിഴ നല്കാന് ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു. ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകര്‍ക്കുകയും ഒടുവില്‍ ബൈക്കിന് പുറത്തിരുന്ന് കരയുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Agitated over traffic challan, a biker in UP's Meerut took out his anger on his motorcycle. He later sat on the fallen bike and started crying as traffic cops stood and watched the entire drama unfolding on a busy street in the city. @Uppolice pic.twitter.com/lZ8TfQYUWt
— Piyush Rai (@Benarasiyaa) November 25, 2019