മുംബൈ: ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പലതും തിരുത്തി മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാരിന്റെ തേരോട്ടം. അധികാരത്തിലേറിയതിനു പിന്നാലെ ടൂറിസം വികസന കോര്പറേഷന് സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘടന ചുമതലയുടെ കരാര്‍ റദ്ദാക്കുകയാണ് ചെയ്തത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നല്കിയ 321 കോടിയുടെ കരാറാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ റദ്ദാക്കിയത്. കരാറിന് പിന്നില്‍ നിന്ന് വന്‍ അഴിമതിയെന്ന് നേരത്തെ ആരോപണം ശക്തമായിരുന്നു. 2017 ഡിസംബര്‍ 26നാണ് ടൂറിസം വികസന കോര്പറേഷന് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. നന്ദുര്‍ബാറില്‍ സംഘടിപ്പിക്കുന്ന സരംഗ്ഖേദ ചേതക് ഉത്സവത്തിന്റെ നടത്തിപ്പിനാണ് കരാര്‍ നല്‍കിയത്.
നേരത്തെ കുംഭമേള, റാന്‍ ഉത്സവം എന്നിവയുടെ സംഘാടന കരാര്‍ മുമ്പ് ലഭിച്ച കമ്പനിയാണ് ലല്ലൂജി ആന്‍ഡ് സണ്‍സ്. നവംബര്‍ 28ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ അന്ന് തന്നെയാണ് കരാര്‍ റദ്ദാക്കിയിരിക്കുനന്ത്.
Discussion about this post