ബംഗളൂരു: വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രിയ ഭക്ഷണമായി ദോശയും ഇഡ്ഡലിയും. ബംഗളൂരുവിലെ വിമാനത്താവളത്തിലാണ് ഈ നാടന്‍ ഭക്ഷണം യാത്രക്കാരെ ആരാധകരാക്കിയത്. പ്രതിദിനം 5000 ദോശയും 10000 ഇഡ്ഡലിയുമാണ് ബംഗളൂരു വിമാനത്താവളത്തില്‍ വില്ക്കുന്നത്. ദോശയേയും ഇഡ്ഡലിയേയും പോലെ മൈസൂര്‍ പാക്കിനും ആവശ്യക്കാര്‍ നിരവധിയാണ്.
മോഡേണ്‍ ഭക്ഷണങ്ങളേക്കാളും ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് പ്രിയം പരമ്പരാഗത ഭക്ഷണമായ ദോശയും ഇഡ്ഡലിയുമൊക്കെയാണ്. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഷോപ്പുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് കടകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നു.
പ്രതിദിനം 5000 ദോശയും 10000 ഇഡ്ഡലിയുമാണ് ഇവിടെ വില്‍ക്കുന്നത്. പ്രതിമാസം 10000 മൈസൂര്‍ പാക്ക് ഇവിടെ വിറ്റഴിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post