മഹാരാഷ്ട്രയിലെ തിരിച്ചടി വില്ലനായി, ബിജെപിക്കുള്ളില്‍ വന്‍ പൊട്ടിത്തെറി; പാര്‍ട്ടി വിടുമെന്ന് പങ്കജ് മുണ്ഡെ, തനിക്കൊപ്പം 12എംഎല്‍എമാരും ഉണ്ടെന്ന് വാദം

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും.

മുംബൈ: ‘ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കണം, അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം’ ഇത് ബിജെപി വിടാതാരിക്കാന്‍ പങ്കജ് മുണ്ഡെ മുന്‍പോട്ട് വെച്ച ആവശ്യമാണ്. ഇല്ലെങ്കില്‍ ശിവസേനയിലേയ്ക്ക് പോകുമെന്നാണ് പങ്കജ് പറയുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണവും പങ്കജ് നീക്കം ചെയ്തു. ബിജെപിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ബിജെപിയില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12ന് നടത്തുമെന്നും പങ്കജ് മുണ്ഡെ പറയുന്നു.

താന്‍ ഇറങ്ങിയാല്‍ തന്നോടൊപ്പം 12 എംഎല്‍എമാരും ഉണ്ടാകുമെന്നും പങ്കജ് മുണ്ഡെ പറയുന്നുണ്ട്. എന്‍സിപിയുടെ ധനഞ്ജയ് മുണ്ഡെയോട് തെരഞ്ഞെടുപ്പില്‍ പങ്കജ് മുണ്ഡെ തോറ്റിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ എതിരേ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Exit mobile version