ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിലാണ് സംഭവത്തിലെ മുഖ്യ പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍.
പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന് ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെന്ന് അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ വെളിപ്പെടുത്തി. 29-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെയാണ് മകന് വീട്ടിലെത്തിയത്. അവന്റെ മുഖത്ത് അസാധാരണമായ ഭാവമായിരുന്നു. ആരെയോ കൊന്നുവെന്ന് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു മുഹമ്മദിന്റെ അമ്മ പറഞ്ഞു.
‘ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു’- മകന് പറഞ്ഞെന്ന് അമ്മ പറഞ്ഞു.
27കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.