ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരമന്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
‘ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്‌പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗം, അത് ഏറ്റുപിടിക്കുന്നത് ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കും’- നിര്‍മ്മല ട്വിറ്റിറില്‍ കുറിച്ചു.
രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കു പേടിയാണെന്നും വ്യവസായപ്രമുഖന്‍ രാഹുല്‍ ബജാജ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുഖത്തുനോക്കിയായിരുന്നു രാഹുല്‍ ബജാജിന്റെ പ്രസ്താവന.
ശനിയാഴ്ച വൈകീട്ട് മുംബൈയില്‍ ‘ഇക്കണോമിക് ടൈംസ്’ ദിനപത്രം നടത്തിയ അവാര്‍ഡു ദാനച്ചടങ്ങിനിടെയായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം. ധനമന്ത്രി നിര്‍മലാ സീതാരാമനും ഈ സമയം വേദിയിലുണ്ടായിരുന്നു.
Discussion about this post