മുസാഫര്‍പുര്‍: രാജ്യത്ത് ഉള്ളിയുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കിലോയ്ക്ക് നൂറു രൂപയോളമാണ് ഉള്ളിയുടെ വില. വിലവര്‍ധനവിനെതിരെ മുസാഫര്‍പുരില്‍ വ്യത്യസ്തമായ പ്രതിഷേധമാണ് ഹഖ് ഇ ഹിന്ദുസ്ഥാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്നത്.
ഉള്ളിക്ക് മുന്നില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉള്ളിക്കു മുന്നില്‍ പൂജ നടത്തിയതെന്ന് ഹഖ് ഇ ഹിന്ദുസ്ഥാന്‍ മോര്‍ച്ച നേതാവ് തമന്നാ ഹാഷ്മി എഎന്‍ഐയോട് പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ സാധാരണക്കാരന് ഉള്ളി വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഉള്ളി വില കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉള്ളി വില വര്‍ധനവിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്.
Discussion about this post