ന്യൂഡല്‍ഹി:വന്‍ നിരക്ക് വര്‍ധനയ്‌ക്കൊരുങ്ങി ടെലികോം കമ്പനികള്‍. ചൊവ്വാഴ്ച മുതല്‍ മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനത്തിന്റെ വര്‍ധനവാണ് താരിഫുകളില്‍ ഉണ്ടാകുക. ആദ്യ പടിയായി വോഡഫോണ്‍ ഐഡിയയുടെ നിരക്ക് വര്‍ധനവ് ഈമാസം മൂന്നിന് നിലവില്‍ വരും.
41.2 ശതമാനം വരെയാണ് വോഡഫോണ്‍ ഐഡിയയുടെ നിരക്ക് വര്‍ധനവ്. 199 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന് ഇനി 249 രൂപ നല്‍കണം. മറ്റു പ്ലാനുകളുടെ നിരക്കും ആനുപാതികമായി വര്‍ധിപ്പിച്ചു. മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്കുള്ള ഓരോ കോളിനും വോഡഫോണ്‍-ഐഡിയ മിനിറ്റില്‍ 6 പൈസ ഈടാക്കും.
വര്‍ധിപ്പിച്ച നിരക്കുകളിലെ രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ 67 ശതമാനം വരെ നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലികോം കമ്പനികളുടെ നഷ്ടവും കടബാധ്യതയും പെരുകിയ പശ്ചാത്തലത്തിലാണ് മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ജിയോ, ഏയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.
ഭാരതി എയര്‍ടെലും പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളില്‍ 50 പൈസ മുതല്‍ 2.85 രൂപവരെയാണ് വര്‍ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന്
കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും.
നേരെത്തെ ജിയോയും ഐയുസി ചാര്‍ജ് ഇടാക്കി തുടങ്ങിയിരുന്നു. അതേസമയം അടുത്ത വര്‍ഷത്തോടെ നിരക്ക് വര്‍ധനവ് 67 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം ഓപ്പറേറ്റര്‍മാര്‍ എല്ലാ റീച്ചാര്‍ജ് വിഭാഗങ്ങളിലും ഒരുപോലെ വിലവര്‍ധനവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ ഫോണ്‍ റീച്ചാര്‍ജിനായി 100 രൂപയില്‍ താഴെ ചെലവഴിക്കുന്നവരെ ബാധിച്ചേക്കാം.
പ്രമുഖ കമ്പനികളെല്ലാം തന്നെ ഇപ്പോള്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ 50 രൂപയില്‍ തുടങ്ങുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡാറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും വിലവര്‍ധനവ് ബാധകമായേക്കും.
Airtel announces Revised Tariffs for Mobile customers. pic.twitter.com/sFEoSRnCaF
— Bharti Airtel (@airtelnews) 1 December 2019
Vodafone tariffs hiked #Vodafone #vodafoneindia pic.twitter.com/terEEw1gDo
— shivraj roy (@ishivrajroy) December 1, 2019