പുതുച്ചേരി: തമിഴ്നാട്ടില്‍ കനത്ത മഴ. കനത്ത മഴയെ തുടര്‍ന്ന് പുതുച്ചേരിയിലും തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. രണ്ടു ദിവസമായി നിര്‍ത്താതെ മഴ തുടരുകയാണ്. ഇത് ജന ജീവിതത്തെ സാരമായി ബാധിച്ചു.
ഇറാനില്‍ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ഹിമാലയം കടന്ന് കിഴക്കന്‍ തീരങ്ങളെ ബാധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്.
കാരക്കല്‍, കര്‍ണ്ണാടകയുടെ തെക്കന്‍ ഭാഗങ്ങള്‍, കൈരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴ രണ്ടുദിവസംകൂടി കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് അറബിക്കടലിനെ ചുറ്റി ലക്ഷദ്വീപിനേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Discussion about this post