‘വെറ്റിനറി ഡോക്ടറുടെ അരുംകൊല അസ്വസ്ഥമാക്കുന്നു, പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല’; പ്രിയങ്ക ഗാന്ധി

സമൂഹമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ പറയുന്നതിലേറെ നമുക്ക് പ്രവര്‍ത്തിക്കാനുണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തന്നെ ഏറെ അസ്വസ്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത് പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ലെന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. സമൂഹമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ പറയുന്നതിലേറെ നമുക്ക് പ്രവര്‍ത്തിക്കാനുണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറും സാമ്പാലില്‍ കൗമാരക്കാരിയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഞാന്‍ വളരെ അസ്വസ്ഥയാണ്. അത് പ്രതിഫലിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ പോലും കിട്ടുന്നില്ല. സമൂഹമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ പറയുന്നതിലേറെ നമുക്ക് പ്രവര്‍ത്തിക്കാനുണ്ട്’ എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.

അതേസമയം വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാണ് ഷംഷാബാദ് സബ് ഇന്‍സ്പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്റ് ചെയ്തത്. അതേസമയം പോലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ക്ക് നേരെ ഹൈദരാബാദില്‍ കൈയ്യേറ്റ ശ്രമങ്ങളുമുണ്ടായി. സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

Exit mobile version