ബംഗളൂരു: ഉള്ളിവില ഓരോ ദിവസവും ചെല്ലും തോറും കുതിച്ചുയരുകയാണ്. കിലോയ്ക്ക് നൂറു രൂപ വരെ കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹോട്ടലിലെ മെനുവില്‍ നിന്ന് ഉള്ളി വിഭവങ്ങള്‍ നിരത്തി വെട്ടിയിരിക്കുകയാണ്. ഓംലെറ്റ് ഉള്‍പ്പടെയാണ് ഹോട്ടല്‍ വിഭവങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.
ബംഗളൂരുവിലെ ഹോട്ടലുകളിലാണ് ഇഷ്ട ആഹാരമായ ഉള്ളി ദോശ ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ പാചകം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ഒരു കിലോ ഉള്ളി100 രൂപയ്ക്ക് അടുത്തതോടെയാണ് ഈ തീരുമാനം. ഇതുപോലെ ഉള്ളി ഉപയോഗിച്ച് തയാറാക്കുന്ന മറ്റ് പല വിഭവങ്ങളും ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടനയുടെ ട്രഷറര്‍ വി കാമത്ത് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഉള്ളിയുടെ ഉപയോഗിക്കുന്നതിന്റെ അളവ് കുറച്ചിരുന്നു. എന്നാല്‍ ഇത് വിഭവങ്ങളുടെ സ്വാദില്‍ വലിയ രീതിയില്‍ വ്യത്യാസം വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അത്തരം വിഭവങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്ളി ദോശ, ഓംലറ്റ്, ഉള്ളി മസാല, ഉള്ളി വട തുടങ്ങിയ വിഭവങ്ങളാണ് നിര്‍ത്തിവെച്ചത്. ഇവയെല്ലാം മെനുകാര്‍ഡുകളില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍.
Discussion about this post