ചെന്നൈ: സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ പുറത്തു പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സംഭവത്തില്‍ നാല് പേര് അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതായും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി രാത്രി പുറത്ത് പോയതായിരുന്നു പെണ്‍കുട്ടി. ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴി ഇവരെ ഒരു സംഘം പിന്തുടരുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുള്ള സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ശേഷം പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നാല് പേരെ അറസ്റ്റുചെയ്തു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം വ്യാപകമാക്കിയാതായും പോലീസ് വ്യക്തമാക്കി.
Discussion about this post