ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കും. 2021 ഓടെയാണ് ഇത് രാജ്യത്ത് പ്രബല്യത്തില്‍ വരുന്നതെന്ന് ഉപഭോക്തൃവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന അറിയിച്ചു. 2020 ഇനുവരി 15 ഓടെ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്ന് മന്ത്രി അറിയിച്ചു.
വിജ്ഞാപനം മിറക്കിയ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി രാംവിലാസ് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കണക്കാക്കാനുള്ള ബിഐഎസ് ഹോള്‍മാര്‍ക്കിങ് പദ്ധതി 2000 മുതല്‍ തന്നെ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. എന്നാല്‍ നിലവിലുള്ള 40 ശതമാനം സ്വര്‍ണാഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്തവയാണ്.
രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സില്‍ (ബിഐഎസ്) രജിസ്റ്റര്‍ ചെയ്യണം. ഇതു ലംഘിച്ചാല്‍ 2018-ല്‍ പാസാക്കിയ ബിഐഎസ് ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവര്‍ഷം തടവും ശിക്ഷ ലഭിക്കാം.
നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനാണ് വ്യാപാരികള്‍ക്ക് ഒരുവര്‍ഷം സമയം അനുവദിച്ചത്. ഹോള്‍മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകള്‍ ബിഐഎസ് രൂപപ്പെടുത്തിയിട്ടുണ്ട്.