ലഖ്നൗ: ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ പെണ്മക്കളെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് അതിദാരുണ സംഭവം നടന്നത്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ആറും മൂന്നും വയസുള്ള പെണ്മക്കളെ ക്രൂരമായി കൊന്നതെന്ന് ഹരി സോളങ്കി പോലീസില്‍ മൊഴി നല്കി.
ഭാര്യയോട് വഴക്കിട്ട ശേഷം കുട്ടികളുമായി ഇയാള്‍ മുറിക്കുള്ളിലേക്ക് കയറിപ്പോയി. നേരം പുലര്‍ന്നിട്ടും മക്കളെ കാണാതെ ആയതോടെയാണ് യുവതി വീട് പരിശോധിച്ചത്. മൂത്ത കുട്ടിയെ വീടിനുള്ളില്‍ നിന്നും ഇളയ കുഞ്ഞിന്റെ മൃതദേഹം അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. രണ്ടുപേരുടെയും തലയില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി.
കൃത്യത്തിന് ശേഷം അതിരാവിലെ തന്നെ സോളങ്കി ഇറങ്ങിപ്പോവുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വൈകുന്നേരത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് കൊലനടത്തിയതെന്ന് പോലീസ് പറയുന്നു.
Discussion about this post