മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നിയമസഭയിൽ നടക്കാനിരിക്കെ പ്രൊടെം സ്പീക്കറെ മാറ്റി ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ. മഹാ വികാസ് അഖാഡിയുടെ എൻസിപിയിലെ ദിലീപ് വാൽസ് പാട്ടീലാണ് പുതിയ പ്രൊടെം സ്പീക്കർ.
മഹാരാഷ്ട്ര നിയമസഭയിൽ നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ബിജെപിയുടെ കാലിദാസ് കൊലംബാക്കറിന് പകരക്കാരനായാണ് വാൽസ് എത്തിയത്. രണ്ട് ദിവസത്തേക്കായിരിക്കും വാൽസ് സഭയെ നിയന്ത്രിക്കുക.
അതേസമയം, ശിവസേന നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. പ്രൊടെം സ്പീക്കറെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു.
Discussion about this post