അഹമ്മദാബാദ്: ഉള്ളിക്ക് പൊന്ന് വില ആയതോടെ പലയിടത്തും ഉള്ളി മോഷണം വ്യാപകമായി. ഗുജറാത്തില്‍ 250 കിലോഗ്രാം ഉള്ളിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഉള്ളിക്ക് കിലോയ്ക്ക് 100 രൂപ കടന്ന് മുന്നേറുകയാണ്. ഉള്ളി ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹ സീസണും ഉള്ളി വിലയും കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്.
ഗുജറാത്ത് സൂറത്തിലെ പലന്‍പൂര്‍ പാട്ടീയയില്‍ വിവിധ കടകളില്‍ നിന്നായി 250 കിലോ ഉള്ളിയാണ് വ്യാഴാഴ്ച മോഷണം പോയത്. സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കടയുടമകള്‍ പറയുന്നു. കുതിച്ചുയരുന്ന ഉള്ളിവിലയും മോഷണ സാധ്യത കണക്കിലെടുത്ത് ആരും ശ്രദ്ധിക്കാതിരിക്കാനായി വെയ്‌സ്റ്റ് പേപ്പര്‍ കൊണ്ടാണ് ഉള്ളി ചാക്കുകള്‍ മൂടിയിരുന്നത്.
എന്നാല്‍ അത്തരത്തില്‍ മൂടി വെച്ച ഉള്ളി ചാക്കുകളാണ് മോഷണം പോയത്. ഇടോതെ ഉള്ളി സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്ന് വ്യക്തമായി അറിയാവുന്ന ആരോ ആണ് ഉള്ളി മോഷണത്തിന് കാരണമെന്ന് കടയുടമകള്‍ പറയുന്നു. കിലോയ്ക്ക് 60 മുതല്‍ 70 രൂപ മുടക്കിയാണ് വ്യാപാരികള്‍ ഉള്ളി വാങ്ങുന്നത്. ചാക്കുകളിലായി എത്തിക്കുന്ന ഉള്ളികളില്‍ മുന്ന് നാല് കിലോ വരെ കേടുവരാറുണ്ട്.
അതോടൊപ്പം തൊഴിലാളികള്‍ക്കുള്ള കൂലിയും ആകുമ്പോള്‍ വലിയ ചിലവാണ് തങ്ങള്‍ക്ക് വരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അതുകൊണ്ട് തന്നെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടിയാണ് ഉള്ളി വില്‍ക്കുന്നതെന്നും കടയുടമകള്‍ പറയുന്നു.