റാഞ്ചി: റാഞ്ചിയില്‍ നിയമവിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍12 പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ നവംബര്‍ 26ന് വൈകുന്നേരമാണ് സംഭവം. പിടിയിലായവരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആളുകളാണെന്ന് പോലീസ് വ്യക്തമാക്കി. സുനില്‍ മുണ്ട, കുല്‍ദീപ് ഒറാന്‍, സുനില്‍ ഒറാന്‍, സന്ദീപ് ടിര്‍കി, അജയ് മുണ്ട, രാജന്‍ ഒറാന്‍, നവീന്‍ ഒറാന്‍, അമാന്‍ ഒറാന്‍, ബസന്ത് കച്ചപ്, രവി ഒറാന്‍, രോഹിത് ഒറാന്‍, റിഷി ഒറാന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവ ദിവസം സുഹൃത്തിനൊപ്പം റോഡ്‌സൈഡില്‍ ഇരിക്കുകയായിരുന്ന 25 കാരിയായ യുവതിയെ തോക്ക് ചൂണ്ടി ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയി സമീപത്തെ ഇഷ്ടിക ചൂണയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നേരിട്ടെ്തതി പോലീസില്‍ പരാതി നല്‍കുകയായരുന്നു. തുടര്‍ന്ന് ജാര്‍ഖണ്ഡ് ഡിജിപി കമല്‍ നയന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അതോടൊപ്പം തന്നെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.