കൊല്‍ക്കത്ത: ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്ററിനും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ടോയിലറ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി. ലിംഗഭേദമന്യേ ഉപയോഗിക്കാന്‍ കഴിയുന്ന ടോയിലെറ്റുകള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അഡ്മിനിസ്‌ട്രേഷന് പ്രൊപ്പോസല്‍ നല്കി.
ഏറെ കാലമായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു ലിംഗഭേദമന്യേ ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്‌ലെറ്റുകള്‍. ഇപ്പോള്‍ അധികൃതര്‍ അതിന് സമ്മതം നല്‍കിയിക്കുകയാണ്. തങ്ങളുടെ നിര്‍ദേശം അധികാരികള്‍ അംഗീകരിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നടങ്കം സന്തോഷമുള്ള കാര്യമായിരിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
ലിംഗഭേദമില്ലാതെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്ററുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ടോയിലറ്റുകള്‍ കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ടോയിലറ്റുകളും നിര്‍മ്മിക്കുമെന്നും ഒരു അധ്യാപകന് വ്യക്തമാക്കി.
Discussion about this post