ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച ഭോപ്പാല്‍ എംപി പ്രഗ്യ സിങ് ഠാക്കൂറിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്ന് വരുന്നത്. ഈ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വത്തിനിടയിലും അതൃപ്തിയുണ്ടായിരുന്നു. ഇപ്പോല്‍ പ്രഗ്യ സിംഗിന് ഭീഷണിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ.
ഗോവര്ധന് ദംഗിയാണ് പ്രഗ്യയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തിയത്.മധ്യപ്രദേശില്‍ കാലുകുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ഗോവര്‍ധന്റെ ഭീഷണി. പാര്‍ലമെന്റിനുള്ളില്‍ വെച്ച് ഗോഡ്സെയെ ദേശഭക്തന് എന്നു വിശേഷിപ്പിച്ച പ്രഗ്യയുടെ പരാമര്‍ശം അപലപനീയമാണെന്ന് ബിജെപി സഭയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയില്‍ നിന്നും പ്രജ്ഞാസിംഗിനെ പുറത്താക്കുകയും ചെയ്തിരുന്നു.
മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതുതന്നെ രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ശീതകാല സമ്മേളനം കഴിയുന്നതുവരെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും പ്രഗ്യയെ പുറത്തു നിര്‍ത്തുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പറയുകയായിരുന്നു.
Discussion about this post