ന്യൂഡല്‍ഹി: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ഗോതബായ രാജ്പെക്സെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോതബായ രാജ്പെക്സെ ഇന്ത്യയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ഗോതബായ രാജ്പെക്സെ കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗ് ആണ് സ്വീകരിച്ചത്. ഇന്ന് രാഷ്ട്രപതിഭവനില്‍ ഗോതബായയ്ക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും ഗോതബായ കൂടിക്കാഴ്ച നടത്തും.
Discussion about this post