ലഖ്‌നൗ: രണ്ടാനച്ഛനും സഹോദരനും ചേര്‍ന്ന് ആറുവയസുകാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. രാം സാവ്രെ യാദവ് എന്നയാളാണ് ഫരീദ് എന്ന സൂരജ് യാദവിനെ കൊലപ്പെടുത്തിയത്. സൂരജിന്റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈന്‍സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു.
സൂരജിന്റെ അമ്മ ഹിന അടുത്തിടെയാണ് സാവ്രെ യാദവിനെ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ മകന്റെ പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ സാവ്രെ യാദവിനും ഇയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
ഈ ഇഷ്ടകുറവാണ് ക്രൂര കൃത്യത്തിന് കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭൈന്‍സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സാവ്രെ യാദവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post