ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ഉയരുന്ന രൂക്ഷ വിമര്‍ശനത്തിനെതിരെ ധനമന്ത്രി പ്രസംഗിക്കുമ്പോള്‍ സഭയില്‍ ഇരുന്ന് ഉറങ്ങി ബിജെപി നേതാക്കള്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ മഹേന്ദ്ര പാണ്ഡേ അടക്കമുള്ള എംപിമാരാണ് രാജ്യസഭയിലിരുന്ന ധനമന്ത്രിയുടെ പ്രസംഗത്തിനിടെ മയങ്ങി പോയത്.
ഇവരെ ഉണര്‍ത്താന്‍ അനുരാഗ് ടാക്കൂര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും കാണാന്‍ സാധിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറേ നേരം ഉറങ്ങിപ്പോയ ജനപ്രതിനിധികളെ ഏറെ നേരത്തിന് ശേഷം പിന്നില്‍ നിന്ന് ആരോ തട്ടിയാണ് ഉണര്‍ത്തിയത്.ദൃശ്യങ്ങള്‍ അധികം വൈകാതെ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായി.
State of our economy caught on camera!
Most BJP Rajya Sabha members were found snoring during #NirmalaSitharaman's speech!! pic.twitter.com/QGKknJBpEP
— Rofl Republic 🍋🌶 (@i_theindian) November 27, 2019