ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ വളര്‍ത്തുനായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ലെബ്രഡോര്‍ ഇനത്തില്‍ പെട്ട കറുത്ത നിറത്തിലുള്ള കാലു എന്ന വിളിപ്പേരുള്ള വളര്ത്തുനായയുമെത്ത് യോഗി നില്ക്കുന്ന ചിത്രങ്ങളിണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
യോഗിയുടെ ആദ്യ വളര്‍ത്തുനായ രാജബാബു മരിച്ചതില്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്നും അതിന് ശേഷമാണ് കാലുവിനെ കൊണ്ടുവന്നതെന്നും ഗൊരഖ് ക്ഷേത്ര ഓഫിസ് ഇന്‍ചാര്‍ജ് ദ്വാരിക തിവാരി പറഞ്ഞു. ഡല്‍ഹി സ്വദേശിയായ വ്യക്തിയാണ് കാലുവിനെ യോഗിക്ക് സമ്മാനിച്ചത്.
Pictures of Uttar Pradesh Chief Minister Yogi Adityanath with his pet Labrador named 'Kalu' have gone viral on social media. 'Kalu' was gifted to the CM by a temple devotee and was brought to Gorakhpur's Goraksh temple in December 2016.@myogiadityanath #TV9News pic.twitter.com/IIUlvJrNBe
— Tv9 Gujarati (@tv9gujarati) November 25, 2019
കാലുവിനെ ലഭിച്ചതിന് ശേഷം നാല് മാസം തികയുന്നതിന് മുമ്പേ ആണ് യോഗി മുഖ്യമന്ത്രി പദത്തില്‍ എത്തിയത്. കാലുവിനെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനും യോഗി സമയം കണ്ടെത്താറുണ്ടെന്നും തിവാരി പറയുന്നു. അതേസമയം കാവു പൂര്‍ണ സസ്യാഹാരിയാണെന്നും റൊട്ടിയും പനീറും പാലുമാണ് കഴിക്കുകയെന്ന് തിവാരി പറഞ്ഞു. കാലുവിന് ഭക്ഷണം തയ്യാറാക്കുന്നത് ക്ഷേത്രത്തില്‍ തന്നെയാണെന്ന് തിവാി വ്യക്തമാക്കി.
Discussion about this post