ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭരണഘടനയാണ് ഇന്ത്യക്കാരെയെല്ലാവരെയും ബന്ധിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
70 വർഷങ്ങൾക്ക് നമ്മുടെ മഹത്തായ ഭരണഘടന അംഗീകരിച്ച ചരിത്ര ദിനമാണിന്ന്. ഇന്ത്യൻ ഭരണഘടന പൗരന്മാരുടെ അവകാശങ്ങളും കടമകളും ഉയർത്തിക്കാട്ടുന്നു. ഭരണഘടനാ ശിൽപി ഡോ. ഭീം റാവു അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷമുള്ള മനുഷ്യൻ അദ്ദേഹമായിരിക്കുമെന്നും മോഡി പറഞ്ഞു.
പൗരന്മാരുടെ അവകാശങ്ങളും കടമകളും ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടുന്നു. ഇത് നമ്മുടെ ഭരണഘടനയുടെ പ്രത്യേക വശമാണ്. നമ്മുടെ ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന കടമകൾ എങ്ങനെ നിറവേറ്റാമെന്ന് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടന വായിച്ച് പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതാക്കൾ ഭരണഘടനാ ദിനം ആചരിച്ചത്. ബിജെപിയുടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയനീക്കങ്ങളെ അപലപിച്ചായിരുന്നു സോണിയ ഗാന്ധിയുടെ നേതൃത്വത്തിലെ പ്രതിഷേധം.
Discussion about this post