ഭുവനേശ്വര്‍: സ്വന്തം ഭര്‍ത്താവിന്റെയും കാമുകിയുടെയും വിവാഹം നടത്തിക്കൊടുത്ത് ഒരു ഭാര്യ. ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലിയിലെ ഗായത്രി കബസിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരു വീട്ടില്‍ തന്നെ ഒരുമിച്ച് കഴിയാന്‍ സമ്മതവും അറിയിച്ചിരിക്കുകയാണ്.
ഭര്‍ത്താവും നാലു കൊച്ചു കുട്ടികളുടെ പിതാവുമായ രാമ കബസിക്ക് കാമുകിയായ ഐത മഡകമിയെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു ഗായത്രി. ഹിന്ദു ആചാരപ്രകാരം മതിലി സിദ്ധേശ്വര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ചയായിരുന്നു വിവാഹം.
എന്റെ ഭര്‍ത്താവ് ഐതയുമായി പ്രണയത്തിലാണെന്ന് കണ്ടപ്പോള്‍, അവരെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാവര്ക്കും ഒരുമിച്ച് ജീവിക്കാം. ഒരു പ്രശ്നവുമില്ലെന്നും ഗായത്രി പറയുന്നു.
ആറുവര്‍ഷം മുന്‍പായിരുന്നു രാമ കബാസിയെയുമായുള്ള വിവാഹം. ഇവരുടെ മൂത്ത കുട്ടിക്ക് ഏകദേശം അഞ്ച് വയസാണ് പ്രായം. ഗായത്രിയും ഭര്‍ത്താവും അദ്ദേഹത്തിന്റെ കാമുകിയും മതിലി ബ്ലോക്കിലെ കമര്പാലി ഗ്രാമത്തിലെ താമസക്കാരാണ്. മൂന്നുപേരും കോയ പ്രാകൃത ഗോത്രത്തില്‍പെട്ടവരും.
ഭര്‍ത്താവിനെ നഷ്ടപ്പെടുമോ എന്ന പേടികൊണ്ടാണ് ഗായത്രി വിവാഹത്തിന് സമ്മതിച്ചതെന്നാണ് അയല്‍ക്കാരായ സ്ത്രീകള്‍ പറയുന്നത്. ”ഐതയുടെ പരാതിയില്‍ ഭര്‍ത്താവ് ജയിലിലായാല്‍ തന്റെ നാല് കൊച്ചുകുട്ടികളെ തനിയെ വളര്‍ത്തേണ്ടിവരുമെന്ന് അവള് ഭയപ്പെട്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post